News & Events Details

5G Ambulance Inauguration by Suresh Gopi
02-10-2024

5G Ambulance Inauguration by Suresh Gopi

ദയ ജനറൽ ആശുപത്രി, അപ്പോത്തിക്കറി, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അസിസ്റ്റഡ് റിയാലിറ്റി 5G ആംബുലൻസിന്റെ ഉദ്ഘാടനം തൃശ്ശൂർ അയ്യന്തോളിലെ അമർജവാൻ പാർക്കിൽ വച്ച് ബഹുമാനപ്പെട്ട പെട്രോളിയം, ടൂറിസം വകുപ്പ് മന്ത്രിയും തൃശ്ശൂർ ലോക്സഭ എം.പിയുമായ ശ്രീ. സുരേഷ് ഗോപി ഉദ്‌ഘാടനം ചെയ്തു. ദയ ജനറൽ ആശുപത്രിയുടെ ഡയറക്ടർ ശ്രീ. അബ്ദുൽ ജബ്ബാർ, ഈ പദ്ധതിയിലൂടെ തൃശ്ശൂരിലെ ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷ നൽകുമെന്ന് ഉറപ്പുവരുത്തി.

5G ആംബുലസ് എന്ന ഈ നവീന ആശയത്തിന്റെ സൃഷ്ടാവും, അപ്പോത്തിക്കറി മെഡിക്കൽ സർവീസസിന്റെ സ്ഥാപകനുമായ ഡോ. നദീം ഷാ ആംബുലൻസിന്റെ സവിശേഷതകളെപ്പറ്റി വിശദീകരിച്ചു. എയ്ഞ്ചൽസ് ഓഫ് തൃശ്ശൂർ പദ്ധതിയുടെ ഭാഗമായാണ് ഈ ആംബുലൻസ് കൊണ്ടുവരുന്നതെന്ന് ദയ ആശുപത്രിയിലെ അടിയന്തര വിഭാഗം സ്പെഷ്യലിസ്റ്റ് ആയ ഡോ. ഷിജു വിൽസ് വിശദീകരിച്ചു.

സാജിദ് അബൂബക്കർ , (ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ, ദയ ഹോസ്പിറ്റൽ ) അവതരിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ദയ ജനറൽ ആശുപത്രി ഡയറക്ടർ ഡോ. മുകേഷ് മുകുന്ദൻ, അഡ്മിനിസ്ട്രേറ്റർ ശ്രീ.ജയരാജൻ കെ ദയ ജനറൽ ആശുപത്രി സീനിയർ മാനേജർ ശ്രീ അനീഷ് സി നായർ എന്നിവർ സന്നിഹിതരായിരുന്നു. ഐഎംഎ തൃശ്ശൂർ പ്രസിഡന്റായ ഡോ. ജോസഫ് ജോർജ്, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജോയിന്റ് ജനറൽ മാനേജർ മിസ്സ്. രേഖ വി.ആർ, അപ്പോത്തിക്കറി ഡയറക്ടർമാരായ ഹൈദർ ഷെഹൻഷായും മുനീബ് അബ്ദുൽ മജീദും ആശംസ പ്രസംഗങ്ങൾ നടത്തി.