News & Events Details

Mukundan Menon Memorial Covid Care Centre
23-09-2020

Mukundan Menon Memorial Covid Care Centre

കോവിഡ് സ്ഥിരീകരിച്ച രോഗികളുടെ ചികിത്സക്കായി ജൂലൈ 18 നാണ് തൃശൂർ ദയ ആശുപത്രിയിൽ 'മുകുന്ദൻ മേനോൻ കോവിഡ് കെയർ സെന്റെർ' പ്രവർത്തനമാരംഭിച്ചത്. ഇതുവരെ 28 രോഗികൾ പ്രവേശിപ്പിക്കപ്പെടുകയുണ്ടായി. അതിൽ 14 പേർ രോഗമുക്തരായി തിരിച്ചു പോവുകയുണ്ടായി. കോവിഡ് രോഗികൾക്ക് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഈ ബ്ലോക്കിൽ സേവനമനുഷ്ഠിച്ചിരുന്ന ആരോഗ്യ പ്രവർത്തകരുടെ ആദ്യത്തെ ബാച്ച് ഇന്ന് അവരുടെ ജോലി പൂർത്തിയാക്കി ഹോം ക്വാറന്റൈനിൽ പ്രവേശിക്കുകയാണ്. ആദ്യ ബാച്ചിൽ സേവനമനുഷ്ഠിച്ച നഴ്സുമാരായ ദീപ്തി, ജൈജി, നിമ്മി, ജെസ്സി, ഹൗസ് കീപ്പിങ് സ്റ്റാഫ് ജയശ്രീ, സ്വപ്ന, അറ്റെന്റർമാർ ദീപ, അനസ് എന്നിവർക്ക് അഭിനന്ദനങ്ങൾ. സംസ്ഥാന ഗവണ്മെന്റ് ന്റെ അംഗീകാരത്തോടു കൂടി കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് സുസജ്ജമായ പ്രത്യേക ബ്ലോക്കും, ക്രിട്ടിക്കൽ കെയർ മെഡിസിൻ സ്പെഷ്യലിസ്റ് ഉൾപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ സേവനവും ഒരുക്കിയ ആദ്യത്തെ സ്വകാര്യ ആശുപത്രിയാണ് ദയ. കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിച്ച് ചികത്സിക്കുന്നതിൽ യാതൊരു അപകട സാധ്യതയില്ലെന്നും കോവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരമൊരു മുൻകൈ സമൂഹത്തിന് മാതൃകാപരമായ നേട്ടമാകുമെന്നുമാണ് ദയ ആശുപത്രിയുടെ ഇതുവരെയുള്ള അനുഭവം കാണിക്കുന്നത്..