12-1-2022
വയോജന സൗഹൃദ ദയ ആശുപത്രി (Senior Citizens Friendly Daya Hospital) ആദ്യ ഘട്ടത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ:
65 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പുതിയതായി ലഭ്യമാക്കുന്ന സേവനങ്ങൾ:
- കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം. ആശുപത്രിയിൽ എത്താനും മടങ്ങാനും.(ആശുപത്രിക്ക് 10 കി.മി. ചുറ്റളവിലുള്ളവർക്ക് മാത്രം).
- ക്യൂ ഒഴിവാക്കൽ. റജിസ്ട്രേഷനും മരുന്നു വാങ്ങാനും മറ്റു പരിശോധനകൾക്കും സേവനങ്ങൾക്കും.
- പ്രത്യേകം ഇരിപ്പിടങ്ങൾ.
- വയോജന സൗഹൃദ ടോയ്‌ലെറ്റ് സൗകര്യം.
- പ്രാർത്ഥനാ സൗകര്യം.
- പ്രത്യേക പരിശീലനം നേടിയ ഹോസ്പിറ്റാലിറ്റി ജീവനക്കാരുടെ സൗജന്യ സേവനവും പ്രത്യേക പരിഗണനയും.
- ഹോം ഹെൽത്ത് കെയർ.
- അങ്ങയറ്റം ബഹുമാനത്തോടെയും സ്നേഹത്തോടെയുമുള്ള പരിചരണം.
- പ്രത്യേകം ഹെൽപ് ലൈൻ, ഹെൽപ് ഡെസ്ക്.
- ആശുപത്രിയിലെ നടപ്പാതകൾ കൂടുതൽ സുരക്ഷിതവും തടസ്സങ്ങളില്ലാത്തതുമാക്കുന്നു.
(ദയ ജെറിയാട്രിക്സ് കമ്മറ്റി റിപ്പോർട്ടിൽ നിന്ന്)