Robotic Surgery in Thrissur Kerala - Daya General Hospital

News & Events Details

Image

Robotic Gastrectomy Surgery for stomach cancer was successfully performed at Daya General Hospital for the first time in Thrissur, Kerala.

February 25, 2022

70 വയസ്സുള്ള അബ്ദുള്ള ആമാശയത്തിൽ കാൻസർ ബാധിച്ചു ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥയിൽ തൃശൂർ ദയ ആശുപത്രിയിലെത്തി. ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗത്തിലെ പരിശോധനയിലൂടെ അത് ആമാശയത്തിൽ കാൻസർ ആണെന്നും, ട്യൂമർ ബാധിച്ചുള്ള തടസം നീക്കം ചെയ്യാനായി ആമാശയം മുഴുവനായും എടുത്തുമാറ്റേണ്ടതുണ്ടെന്നും, ഏറ്റവും നൂതനമായ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ ഫലപ്രദമായും സുരക്ഷിതമായും ഈ ശസ്ത്രക്രിയ ചെയ്യാമെന്നും മനസ്സിലാക്കി രോഗിയും ബന്ധുക്കളും ഇതിനായി തെയ്യാറെടുത്തു. തുടർന്ന് റോബോട്ടിക് ശാസ്ത്രക്രിയയിലൂടെ ആമാശയം മുഴുവനായും നീക്കം ചെയ്യുകയും വളരെ സങ്കീർണമായ ഈ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കുകയും ചെയ്തു, രോഗി വളരെ പെട്ടന്ന് തന്നെ സുഖം പ്രാപിച്ചു വരുന്നു. ഇന്ത്യയിൽ തന്നെ ചുരുക്കം സെന്ററുകളിൽ മാത്രം ചെയ്തുവരുന്ന ഈ ശസ്ത്രക്രിയ തൃശ്ശൂരിൽ ആദ്യമായിട്ടാണ് റോബോട്ടിക് സിസ്റ്റം (വേഴ്‌സിയസ്, സി.എം.ആർ) ഉപയോഗിച്ച് ചെയ്യുന്നത്. ഈ സങ്കീർണ്ണമായ ശസ്ത്രക്രിയ മേൽനൊട്ടം വഹിച്ച സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി സർജൻമാരായ ഡോ. അരുൺ എസ് നായർ, ഡോ. രവിറാം, മെഡിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി ഫിസിഷ്യന്മാരായ ഡോ. ശ്രീജിത്ത് & ഡോ. സജിത്ത് പ്രസാദ് , അനെസ്തേറ്റിസ്റ്റ് ഡോ. അരുൺ കൃഷ്ണ , മറ്റു ഓ.ടി സ്റ്റാഫംഗങ്ങളുടെയും സഹകരണത്തോടെയായിരുന്നു വിജയകരമായി പൂർത്തീകരിച്ചത്.

Be a Part of the Future

We are launching a new era in robotics. Click the button below to reach us for an appointment.

Book A Consultation
Image Image